close

Book Details

RADHAMADHAVAM

Availability: In stock

ISBN: 9789355176196

Author: VIJU KARTHA

Language: malayalam

Format: Paperback

₹140 ₹150
Qty

പ്രണയവും ആത്മസ്മരണകളും നിറഞ്ഞ ഇരുപത്തിരണ്ട് കവിതകൾ ചേർന്ന കാവ്യസമാഹാരമാണ് രാധാമാധവം. ശ്രീ. വിജു കർത്തയുടെ രചനകൾ അധ്യാപനാനുഭവങ്ങളിലൂടെ പകർന്ന് ലഭിച്ച സൗമ്യതയും ഗൗരവവും നിറഞ്ഞവയാണ്. ഹൃദയത്തിൽ പതിയുന്ന കവിതാസമാഹാരം. മനസ്സിന്റെ സംഗീതമാണ് ഈ പുസ്തകം. - ഡോ. ശശി തരൂർ

Author Details

VIJU KARTHA

WRITER

‘രാധാമാധവം’ എന്ന കവിതാ സമാഹാരം പ്രണയത്തിന്റെ വ്യത്യസ്തഭാവങ്ങളെയും, അതിന്റെ സൂക്ഷ്മമായ വികാരഭാവങ്ങളെയും സ്പർശിച്ച് കടന്നുപോകുന്ന ഹൃദയാവിഷ്കാരമാണ്. വേനലിന്റെ ദാഹവും, ശിശിരത്തിന്റെ തണുപ്പും വസന്തത്തിന്റെ ഗന്ധവും, ഇടവപ്പാതിയുടെ കുളിരും ഞാനും എന്റെ വരികളും തൊട്ടറിഞ്ഞിട്ടുണ്ട്. അനുഭവിക്കാനാകുമ്പോഴും സ്വന്തമാക്കുവാൻ കഴിയാത്ത അഭൗമമായ ഹൃദയ വികാരമാണ് സ്നേഹം. അത് യാചിച്ചോ അല്ലെങ്കിൽ അപേക്ഷിച്ചോ വന്നുചേരേണ്ടതല്ല. ആത്മാവിന്റെ ആഴത്തിൽ ഒളിഞ്ഞിരിക്കുന്ന ആ സുന്ദരമായ അനുഭവം ഒരിക്കലും ഒരേ തീവ്രതയിൽ മറ്റൊരാളിലൂടെ ആവർത്തിക്കാനാവില്ല. ഒരിക്കലും സ്വന്തമാകില്ലെന്നറിഞ്ഞിട്ടും പ്രാണസഖിയോട് തോന്നിയ അകമഴിഞ്ഞതും, നിസ്വാർത്ഥവുമായ സ്നേഹത്തിന്റെ അനുരാഗഭരിതമായ ദു:ഖമാണ്, മധുര നൊമ്പരങ്ങളാണ് ‘രാധാമാധവം’.