Santha Kavumbayi
Writer, Teacherകണ്ണൂർ ജില്ലയിലെ കാവുമ്പായിയിൽ ജനിച്ചു. ടി.വി. ലക്ഷ്മിയുടെയും പരേതനായ ഇ.കെ. രാഘവന് നമ്പ്യാരുടെയും മകളും സേലം രക്തസാക്ഷി സഖാവ് തളിയൻ രാമൻ നമ്പ്യാരുടെ ചെറുമകളുമാണ്. വിരമിച്ച അധ്യാപികയാണ്. പ്രസിദ്ധീകരിച്ച കൃതികൾ: മോഹപ്പക്ഷി (കവിതാസമാഹാരം) ഘര്‍വാപസി (കവിതാസമാഹാരം) ഗൌരി (കവിതാസമാഹാരം) കാവുമ്പായിലെ അങ്ങേമ്മ (ലേഖനസമാഹാരം) ഡിസംബർ 30 (നോവൽ) എന്റെ കുഞ്ഞിരാമേട്ടൻ; നിങ്ങളുടെയും (ജീവചരിത്രം) പി.യശോദ കനല്‍വഴികളിലെ ആദ്യപഥിക (ജീവചരിതം) തിരക്കഥകൾ: ഡിസംബർ 30 എന്റെ കുഞ്ഞിരാമേട്ടൻ; നിങ്ങളുടെയും അവാര്‍ഡ്: സംസ്ഥാന സര്‍ക്കാർ നല്‍കിവരുന്ന അംഗപരിമിതരുടെ മികച്ച സാഹിത്യ രചനയ്ക്കുള്ള പുരസ്കാരം 2015ൽ മോഹപ്പക്ഷി എന്ന കവിതാസമാഹാരത്തിനു ലഭിച്ചു.