close

Book Details

Enmakaje Gramathilekku

Availability: In stock

ISBN: 978-93-5517-035-4

Author: Ambikasutan Mangad

Language: malayalam

Format: Hardboard

₹190 ₹199
Qty

'വിഷമേതും ദുരന്തത്തിലേക്കുള്ള വഴി. വിഷമേതിന്റെയും മതം ഹിംസ; പ്രലോഭനം സ്വർഗ്ഗം; രാഷ്ട്രീയം ഫാസിസം; ക്രിയ പീഡനം. വിഷമേതിനും ഇഷ്ടഭോജനം ജീവൻ. വിഷവിരുദ്ധതയാണ് അംബികാസുതന്റെയും മധുരാജിന്റെയും പ്രബുദ്ധ നിലപാടുകളിലെ കരുണയുടെ ദാർഢ്യം; അവരുടെ കലയുടെ കാതൽ.' എൻമകജെ യുടെ കഥാകാരൻ അംബികാസുതൻ മാങ്ങാട് ഫോട്ടോഗ്രാഫർ മധുരാജിനൊപ്പം എൻമകജെ ഗ്രാമത്തിലെ പ്രകൃതിയിലൂടെ, മിത്തുകളിലൂടെ നടത്തിയ യാത്രയിലെ അസാധാരണമായ അനുഭവങ്ങൾ. അവതാരിക: കെ.ജി.എസ് ചിത്രങ്ങൾ: മധുരാജ്

Author Details

Ambikasutan Mangad

Writer

കാസർകോട് ജില്ലയിലെ ബാര ഗ്രാമത്തിൽ ജനനം. ജന്തുശാസ്ത്രത്തിൽ ബിരുദം. മലയാളത്തിൽ എം.എ., എം.ഫിൽ ബിരുദങ്ങൾ റാങ്കുകളോടെ നേടി. കഥയിലെ കാലസങ്കല്പം എന്ന വിഷയത്തിൽ ഡോക്ടറേറ്റ്. 1987 മുതൽ കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ അധ്യാപകൻ. 2019 ൽ വിരമിച്ചു. കാരൂർ, ഇടശ്ശേരി, ചെറുകാട്, അബുദാബി ശക്തി, കോവിലൻ, മലയാറ്റൂർ പ്രൈസ്, കേളി തുടങ്ങി 27 അവാർഡുകൾ നേടി. ‘കയ്യൊപ്പ്’ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി. ‘പൊലിയന്ദ്രം’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. ‘കൊമേർഷ്യൽ ബ്രെയ്ക്കി’ന് മികച്ച ചെറുകഥയ്ക്കുള്ള കേരള സർക്കാരിന്റെ ടെലിവിഷൻ അവാർഡ് 2002-ൽ ലഭിച്ചു. കേരളത്തിലെ മികച്ച കോളേജ് അധ്യാപകനുള്ള അവാർഡ് രണ്ടു തവണ ലഭിച്ചു. നെഹ്രു കോളേജിൽ സാഹിത്യവേദി തുടങ്ങി. 33 വർഷം സാഹിത്യവേദിയുടെ പ്രസിഡന്റായിരുന്നു. എൻഡോസൾഫാൻ ഭവനപദ്ധതിക്ക് നേതൃത്വം നൽകി. രണ്ടു ദശകക്കാലമായി എൻഡോസൾഫാൻ വിരുദ്ധ സമരനേതൃത്വത്തിൽ പ്രവർത്തിക്കുന്നു.