close

Book Details

Yathrikan Sakshi

Availability: In stock

ISBN: 978-93-90535-95-8

Author: Johny Sebastian

Language: malayalam

Format: Paperback

₹240 ₹249
Qty

"ലോകത്തെ വഴികളുടെ ദൈർഘ്യമോർക്കുമ്പോൾ; കാഴ്ചകളുടെ വൈപുല്യമോർക്കുമ്പോൾ ചെറിയൊരു യാത്രയുടെ വിവരണമാണിത്. സ്‌കോട്ട്‌ലന്റിലെ എഡിൻബർഗ് മുതൽ ഇംഗ്ലണ്ടിലെ ലണ്ടൻ വരെയുള്ള യാത്ര. പക്ഷെ, ശരിക്കും ഇതൊരു ചെറുയാത്രയല്ല. അനുഭവങ്ങളുടെയും അറിവുകളുടെയും അനുഭൂതി പകരുന്ന ദീർഘയാത്രതന്നെയാണ്. എഴുത്തിനുവേണ്ടി നടത്തിയ യാത്രയല്ല ഇതെന്ന് ഈ രചനയിലൂടെ കടന്നുപോകുമ്പോൾ മനസിലാവും. യാത്രയുടെ ഓർമ്മകൾ നിർബന്ധപൂർവം യാത്രികനെക്കൊണ്ട് ഇത് എഴുതിക്കുകയായിരുന്നെന്നു കരുതാം. അത്രയും വൈകാരികമാവുന്നുണ്ട് ഇതിലെ പല ഭാഗങ്ങളും." സന്തോഷ് ജോർജ് കുളങ്ങര

Author Details

Johny Sebastian

Writer

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ ജനനം. മാതാപിതാക്കളോടൊപ്പം ഇടുക്കി ജില്ലയിലെ കുടിയേറ്റ ഗ്രാമമായ മാങ്കുളത്തേയ്ക്കാണ് ആദ്യയാത്ര. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനായി യാത്ര കോഴിക്കോട്ടേയ്ക്കും മൈസൂരിലേയ്ക്കും നീണ്ടു. കാലിക്കറ്റ് മൈസൂർ യൂണിവേഴ്സിറ്റികളിൽ നിന്നായി ചരിത്രത്തിലും, നിയമത്തിലും ബിരുദവും പി ജി ഡിപ്ലോമയും നേടി. 1999 മുതൽ കോഴിക്കോട് ബാറിൽ അഭിഭാഷകൻ. മകൻ, സ്കൂൾ വിദ്യാർത്ഥിയായ ആനന്ദ് ജോൺ. കോഴിക്കോട്ടെ പൗരാവകാശ, ജനകീയ, പരിസ്ഥിതി, വിദ്യാഭ്യാസ പ്രവർത്തനങ്ങളിലെ സജീവമായ ഇടപെടലുകളിലൂടെ ശ്രദ്ധേയൻ. യാത്രയെന്ന മുഖ്യ അഭിനിവേശത്തെ നിരവധിയായ യാത്രകളിലൂടെ സാക്ഷാത്കരിക്കുന്നു. ഇന്ത്യയിലാകമാനവും ഏതാനും വിദേശ രാജ്യങ്ങളിലും സഞ്ചാരിയും പഠിതാവുമായി പലകുറി യാത്രകൾ നടത്തി.