Manu V Devadevan
writerഹിമാചൽ പ്രദേശിലെ ഐ.ഐ.ടി മണ്ഡിയിൽ അദ്ധ്യാപകനും, 'എ പ്രീഹിസ്റ്ററി ഓഫ് ഹിന്ദുയിസം', 'ദി ഏർലി മെഡീവൽ ഒറിജിൻസ് ഓഫ് ഇന്ത്യ', 'പൃഥ്വിയല്ലൊദഗിദ ഘടവു' (കന്നഡ) എന്നീ ചരിത്രകൃതികളുടെ രചയിതാവുമാണ്.
Availability: In stock
ISBN: 9789355173171
Author:
Language: malayalam
Format: Hardboard
കാലാവസ്ഥാ വ്യതിയാനം സംഭവയ്ക്കുന്നതിനു കാരണം മനുഷ്യരുടെ ഇടപെടലുകളാണോ എന്ന ചോദ്യത്തിനു പ്രസക്തിയില്ലാത്ത വിധം കാര്യങ്ങൾ വ്യക്തമായ ലോകത്താണ് നാം ജീവിക്കുന്നത്. എന്നാൽ പലരും ഇപ്പോൾ കരുതുന്ന പോലെ മനുഷ്യൻ എപ്പോഴും പ്രകൃതിയുമായി ഇണങ്ങിയാണോ ജീവിച്ചത്? അസമത്വത്തിലൂന്നിയ മുതലാളിത്ത വികസനം, ജനസംഖ്യാവർധന, അമിത ഊർജോപഭോഗം തുടങ്ങിയവയാണോ ഈ പ്രതിസന്ധിക്കു കാരണം? കാലാവസ്ഥാ വ്യതിയാനത്തിനു പരിഹാരം തേടാൻ ഇത്തരം കാഴ്ചപ്പാടുകൾ സഹായിക്കുമോ? അങ്ങേയറ്റം കേന്ദ്രീകൃതമായ സമകാലീന ഭരണകൂടങ്ങളിൽ നിന്ന് എന്ത് പരിഹാരമാണ് നാം പ്രതീക്ഷിക്കുന്നത് ? പരിസ്ഥിതിവിജ്ഞാനീയത്തിലും ചരിത്രവിജ്ഞാനീയത്തിലും പുതിയൊരു കാഴ്ചയവലംബിച്ച് ഇതു വരെ കാണാത്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്ന അനന്യമായ കൃതി. അക്കാദമിക സൂക്ഷ്മതയും ആനുഭവിക വിവരങ്ങളുടെ വിപുലതയും ഒരേ പോലെ നിലനിർത്തുന്ന ഇത്തരമൊരു സമീപനം മലയാളത്തിൽ ആദ്യമാണ്.
ഹിമാചൽ പ്രദേശിലെ ഐ.ഐ.ടി മണ്ഡിയിൽ അദ്ധ്യാപകനും, 'എ പ്രീഹിസ്റ്ററി ഓഫ് ഹിന്ദുയിസം', 'ദി ഏർലി മെഡീവൽ ഒറിജിൻസ് ഓഫ് ഇന്ത്യ', 'പൃഥ്വിയല്ലൊദഗിദ ഘടവു' (കന്നഡ) എന്നീ ചരിത്രകൃതികളുടെ രചയിതാവുമാണ്.